Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinarayi Rule

പ​ത്തു​വ​ർ​ഷ​ത്തെ പി​ണ​റാ​യിഭ​ര​ണം കേ​ര​ള​ത്തെ ന​ശി​പ്പി​ച്ചു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ പി​​​ണ​​​റാ​​​യിഭ​​​ര​​​ണം കേ​​​ര​​​ള​​​ത്തെ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ.

യു​​​പി​​​എ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് 72,000 കോ​​​ടി രൂ​​​പ മാ​​​ത്രം കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ 2014-2024 കാ​​​ല​​​ത്ത് 3.20 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് ന​​​രേ​​​ന്ദ്ര​​​മോ​​​ദി സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​ത്. പ​​​ത്തു വ​​​ർ​​​ഷം കൊ​​​ണ്ട് എ​​​ന്തു​​​ചെ​​​യ്തു എ​​​ന്നു പ​​​റ​​​യേ​​​ണ്ട​​​തി​​​നു പ​​​ക​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​ണം ത​​​ന്നി​​​ല്ല എ​​​ന്നു നു​​​ണ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യം നേ​​​രി​​​ട്ട​​​പ്പോ​​​ൾ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പു പു​​​തി​​​യ ത​​​ട്ടി​​​പ്പു​​​മാ​​​യി വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കി​​​ഫ്ബി, പെ​​​ൻ​​​ഷ​​​ൻ ക​​​ന്പ​​​നി, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത എ​​​ന്നി​​​വ മൂ​​​ല​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പു പ​​​രി​​​ധി തീ​​​ർ​​​ന്നു പോ​​​കു​​​ന്ന​​​ത്.

അ​​​ല്ലാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ട പ​​​രി​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​ത​​​ല്ല. വി​​​ക​​​സി​​​ത കേ​​​ര​​​ളം, സു​​​ര​​​ക്ഷി​​​ത കേ​​​ര​​​ളം, വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണം എ​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ബി​​​ജെ​​​പി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തേക്കു​​​റി​​​ച്ച് ഒ​​​രു തു​​​റ​​​ന്ന സം​​​വാ​​​ദ​​​ത്തി​​​നു ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ണെ​​​ന്ന കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​യു​​​ന്ന​​​ത് 12,000 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ്. യൂ​​​ട്ടി​​​ലൈ​​​സേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു ന​​​ൽ​​​കാ​​​ത്ത​​​താ​​​ണ് അ​​​തി​​​നു​​​ കാ​​​ര​​​ണം. സ​​​ഖാ​​​ക്ക​​​ൻ​​​മാ​​​ർ​​​ക്കു തോ​​​ന്നി​​​യ​​​പ​​​ടി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക​​​ല്ല കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​മെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്ക​​​ണം.

പ​​​തി​​​നാ​​​റാ​​​യി​​​രം കോ​​​ടി​​​യു​​​ടെ കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ച​​​വി​​​ട്ടിവ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സി​​​എ​​​ജി ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ന്നും 54,000 ല​​​ക്ഷം വീ​​​ട്ടി​​​ൽ കു​​​ടി​​​വെ​​​ള്ള​​​മി​​​ല്ല, 6,000 കോ​​​ടി ക​​​രാ​​​റു​​​കാ​​​ർ​​​ക്കു കൊ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു കാ​​​ശി​​​ല്ല.

45,000 പേ​​​ർ ഇ​​​ന്നും കോ​​​ള​​​നി​​​ക​​​ളി​​​ൽ ജീ​​​വി​​​ക്കു​​​ന്നു. ജ​​​ന​​​ങ്ങ​​​ളെ പ​​​റ​​​ഞ്ഞു പ​​​റ്റി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up